രാജ്ഭനിലേക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവ് റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി
ആറ് സിവില്‍ പോലീസ് ഓഫീസര്‍മാരെയും ഒരു ഡ്രൈവറെയും നിയമിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയത്

തിരുവന്തപുരം: രാജ്ഭനിലേക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവ് റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. ആറ് സിവില്‍ പോലീസ് ഓഫീസര്‍മാരെയും ഒരു ഡ്രൈവറെയും നിയമിച്ചുകൊണ്ട് 28ന് ഇറക്കിയ ഉത്തരവ് അന്നുതന്നെ സംസ്ഥാന പോലീസ് മേധാവി റദ്ദാക്കിയിരുന്നു. സാങ്കേതിക നടപടി എന്നാണ് സര്‍ക്കാര്‍ അതിനെ വിശദീകരിച്ചത്.
എന്നാല്‍ നിലവില്‍ സര്‍ക്കാരുമായുള്ള പോരിന്റെ ഭാഗമായിട്ടാണ് നിയമനങ്ങള്‍ റദ്ദാക്കിയത് എന്ന സംശയമാണ് രാജ്ഭവന് ഉള്ളത്. ഇക്കാര്യത്തിലുള്ള അതൃപ്തി സര്‍ക്കാരിനെ അറിയിക്കാനുള്ള ആലോചനയും രാജ്ഭവനില്‍ നടക്കുന്നുണ്ട്.
Next Story
Adjust Story Font
16

