Quantcast

കോഴിക്കോട്ട് ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയില്‍ മുങ്ങിമരിച്ചു

ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-04 12:12:01.0

Published:

4 April 2022 9:27 AM GMT

കോഴിക്കോട്ട് ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയില്‍ മുങ്ങിമരിച്ചു
X

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ ഫോട്ടോ ഷൂട്ടിനിടെ നവവരൻ മുങ്ങിമരിച്ചു. പാലേരി സ്വദേശി രജിന്‍ ലാലാണ് മരിച്ചത്.

കുറ്റ്യാടി ജാനകിക്കാട് പുഴയില‍്‍‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മാർച്ച് പതിനാലിനായിരുന്നു രജിന്റെയും കനിഹയുടെയും വിവാഹം. ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപെട്ട കനിഹയെ നാട്ടുകാര് ചേര്ന്ന് രക്ഷപ്പെടുത്തി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story