Quantcast

ചൂട് കനക്കുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

പകൽ 12 മുതൽ ഉച്ചക്ക് മൂന്നുമണി വരെ വെയിൽ കൊള്ളരുത്; കടുത്ത ചൂടിൽ അതീവ ജാഗ്രത

MediaOne Logo

Web Desk

  • Published:

    27 Feb 2024 8:31 AM IST

The heat in Kerala is becoming extreme; Yellow alert in nine districts
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകുന്നു.



TAGS :

Next Story