മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ ലഹരി വിതരണം നടന്നോയെന്ന് പരിശോധിക്കും

സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് ഇത് കാരണമാണോയൊന്ന് പൊലീസിന് സംശയമുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-19 03:24:33.0

Published:

19 Nov 2021 3:24 AM GMT

മോഡലുകളുടെ അപകടമരണം; ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ ലഹരി വിതരണം നടന്നോയെന്ന് പരിശോധിക്കും
X

കൊച്ചിയിൽ മോഡലുകൾ റോഡ് അപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ ലഹരി വിതരണം നടന്നോയെന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് ഇത് കാരണമാണോയൊന്ന് പൊലീസിന് സംശയമുണ്ട്. പാർട്ടിക്കിടെ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അന്‍സിയുടെ കുടുംബം ആരോപിച്ചിരുന്നു. ദൃശ്യങ്ങൾ നശിപ്പിച്ചതെന്തിനെന്ന് കണ്ടെത്തണമെന്ന് അൻസിയുടെ അമ്മാവൻ നസീമുദ്ദീൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിലെ സാക്ഷികളെയും പ്രതികളെയും പുതിയ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെടെയുള്ള ആറ് പേർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

TAGS :

Next Story