Quantcast

ഇലക്ട്രിക് കാർ റീച്ചാർജ് ചെയ്യുന്നതിനിടെ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റു

യുവതിയുടെ കൈയിലും കാലിലും പൊള്ളലേൽക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    23 Sept 2024 6:58 PM IST

ഇലക്ട്രിക് കാർ റീച്ചാർജ് ചെയ്യുന്നതിനിടെ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റു
X

പറവൂർ: ഇലക്ട്രിക് കാർ റീച്ചാർജ് ചെയ്യുന്നതിനിടെ സ്ത്രീക്ക് ഷോക്കേറ്റു. സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീഴുകയും യുവതിയുടെ കൈയിലും കാലിലും പൊള്ളലേൽക്കുകയും ചെയ്തു.

എറണാകുളം പറവൂർ മന്നത്തെ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ നിന്നാണ് ഷോക്കേറ്റത്. സ്വപ്ന പറവൂർ പൊലീസിൽ പരാതി നൽകി. ഷോക്കേൽക്കാനുണ്ടായ കാരണം അന്വേഷിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.

TAGS :

Next Story