Quantcast

ഉദയം ഹോംസിലെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അന്തേവാസികൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം മുടങ്ങിയതിനെ പറ്റിയുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    26 March 2024 5:31 PM IST

ഉദയം ഹോംസിലെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
X

കോഴിക്കോട്: ഉദയം ഹോംസിലെ അന്തേവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.അന്തേവാസികൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം മുടങ്ങിയതും ജലദൗർലഭ്യവും സംബന്ധിച്ച മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി.

പരാതി പരിശോധിച്ച് ഒരു മാസത്തിനകം ജില്ലാ കളക്ടർ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.തെരുവിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ സംവിധാനമാണ് ഉദയം ഹോംസ്. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് പദ്ധതി ആരംഭിച്ചത്.ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് കേന്ദ്രം സജ്ജമാക്കിയത്.

TAGS :

Next Story