Quantcast

റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും

വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    14 May 2022 1:21 AM GMT

റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും
X

കോഴിക്കോട്: വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും.

റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരികവും മാനസികവുമായി ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയിൽ ചോദ്യം ചെയ്യാൻ മെഹ്നാസിനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മെഹ്നാസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്‍റെ വിശദീകരണം തേടി. ഈ മാസം 20ന് കോടതി പരിഗണിക്കും.

മെഹ്നാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമേ മെഹ്നാസിനെതിരെയുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കൂകയുള്ളൂ എന്നാണ് സൂചന. റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് ഇന്ന് ലഭിച്ചേക്കും.



TAGS :

Next Story