പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല; പി.കെ ശശിക്കെതിരായ പ്രതിഷേധ പ്രകടനത്തെ തള്ളി എൻ.എൻ കൃഷ്ണദാസ്
ശശി ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും പാർട്ടിയിൽ നിന്ന് ഒരാളെയും വലതുപക്ഷത്തേക്ക് കിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി

പാലക്കാട്: പി.കെ ശശിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ദാസ്. പാർട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ തെരുവിലേക്ക് വലിച്ചിഴത്ത് തെരുവിൽ പരിഹരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ലെന്ന് കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു.
ശശി ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും പാർട്ടിയിൽ നിന്ന് ഒരാളെയും വലതുപക്ഷത്തേക്ക് കിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. അങ്ങനെ സംഭവിക്കുമെന്നത് കോൺഗ്രസിന്റെ വ്യാമോഹം മാത്രമാണ്. ശശിയുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടിക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
watch video:
Next Story
Adjust Story Font
16

