Quantcast

പ്രതികാര രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ബി.ജെ.പിയുടെ അതേ നിലപാട് - എം.കെ മുനീർ

വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീർക്കാൻ മാത്രമുള്ള പ്രസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായെന്നും എം.കെ മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-24 13:39:52.0

Published:

24 Sep 2023 1:30 PM GMT

പ്രതികാര രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ബി.ജെ.പിയുടെ അതേ നിലപാട് - എം.കെ മുനീർ
X

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്ത സംഭവത്തിൽ കടുത്തവിമർശനവുമായി എം.കെ മുനീർ എം.എൽ.എ. ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിൽ നിന്നും ഒരല്പവും വ്യത്യസ്തമല്ല. വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീർക്കാൻ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറിയിട്ട് കാലം കുറച്ചായെന്നും എം.കെ മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇടതുപക്ഷ ഭരണത്തെയും സി.പി.എമ്മിന്റെ അധികാര ധാർഷ്ട്യങ്ങളെയും എതിർക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലൻസോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ല. അത്തരം സന്ദർഭങ്ങളിൽ പാർട്ടി കോടതിയും പാർട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. പ്രതികളെ പാർട്ടി വിട്ടയക്കുകയും ചെയ്യും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമർശങ്ങളായാലും അവർക്കെതിരെ നടപടിയും കേട്ടുകേൾവിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേൽക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നിൽ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുനീർ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിൽ നിന്നും ഒരല്പവും വ്യത്യസ്തമല്ല. കേന്ദ്രത്തിന് ഇ.ഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീർക്കാൻ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറിയിട്ട് കാലം കുറച്ചായി. എന്നാൽ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ച്ചക്കും വിജിലൻസോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ല. അത്തരം സന്ദർഭങ്ങളിലൊക്കെയും പാർട്ടി കോടതിയും പാർട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാർട്ടി വിട്ടയക്കുകയും ചെയ്യും.

പാർട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകൾ ഉന്നത സി.പി.എം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമർശങ്ങളായാലും അവർക്കെതിരെ ഒരു നടപടിയും കേട്ടുകേൾവിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേൽക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നിൽ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

വിജയ രാഘവൻ പരസ്യമായി ആലത്തൂരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാർശത്തിന്റെ പേരിൽ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദൻ നിയമസഭക്ക് അകത്തും പുറത്തും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയിൽ ചിത്രീകരിച്ചിട്ടും ആർക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീർണ്ണിച്ച പ്രയോഗങ്ങൾ പരസ്യമായി പറഞ്ഞപ്പോൾ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്. മാർക്സിസ്റ്റ് പാർട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുന്നു!.

വ്യക്തിപരമായ അവഹേളനത്തിന്റെ തലമുണ്ടെന്ന് വിശേഷിപ്പിക്കാൻ ഒരർത്ഥത്തിലും കഴിയാത്ത ഒരു പരമാർശത്തിന്റെ പേരിൽ കെ.എം. ഷാജിയുടെ പേരിൽ വനിത കമ്മിഷൻ സ്വമേധയാ യുദ്ധകാലാടിസ്ഥാനത്തിൽ കേസെടുത്തിരിക്കുകയാണിപ്പോൾ. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അവർ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം. പക്ഷേ ഇതിൽ കയറിക്കൊത്തി വിവിധ രീതിയിൽ ഇതിന് മാനങ്ങൾ നൽകുകയാണ് സി.പി.എമ്മും അവരുടെ സൈബർ ഗ്യാങ്‌സും. നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി.പി.എമ്മിന്റെ അധികാര ധാർഷ്ട്യങ്ങളെയും എതിർക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

മാത്യു കുഴൽനാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി.പി.എമ്മിൽ നിന്നും നേരിട്ട ആക്രമണങ്ങൾ അവർക്ക് അപ്രിയമായ സത്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു. ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനിൽ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം. വി.ടി.ബൽറാം സി.പി.എമ്മിനാൽ ടാർഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയിൽ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിയുടേയും ദൗത്യം ജനങ്ങൾക്ക് വേണ്ടി നിർവ്വഹിച്ചതിനാണ് ഏറ്റവുമൊടുവിൽ വി.ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തത്.

ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമർശനം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നൽകുന്ന സി.പി.എമ്മിനേയും നയിക്കുന്ന ചേതോവികാരം. ആരോഗ്യ മന്ത്രിയെ പരാമർശിച്ച് കഴിഞ്ഞാൽ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവർ ഇങ്ങനെ ചെയ്യുമ്പോൾ സത്യത്തിൽ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണോ?. അവർ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ടെന്നിരിക്കേ ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാൽ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലർത്തി അവതരിപ്പിക്കുകയാണ്.

ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവൺമെൻറ് എന്ന നിലയിൽ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്. അങ്ങനെയാണ് സമൂഹം കാണുന്നത്. അവിടെ ലിംഗ വ്യതിരിക്തതകൾ പ്രസക്തമാണെന്ന് തോന്നുന്നില്ല. അതത് വകുപ്പുകളുടെ വീഴ്ചകൾ വിമർശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമർശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാർത്ഥത്തിൽ പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂൾ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..?

TAGS :

Next Story