Quantcast

ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജം, കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി; ഡാം തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

സ്പിൽവെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-28 03:52:35.0

Published:

28 Oct 2021 3:48 AM GMT

ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജം, കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി; ഡാം തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി
X

മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റവന്യു വകുപ്പ് കർശന നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. പെരിയാർ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇതുപതിലധികം ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നും മന്ത്രി പറഞ്ഞു. അതേസമയം, തമിഴ്നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടോടെ അദ്ദേഹം മുല്ലപ്പെരിയാറിലെത്തും.

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റിൽ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പിൽവെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story