സംസ്ഥാനത്ത് ഗുരുതര കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഓക്‌സിജൻ കിടക്കൾ വേണ്ടവരുടെ എണ്ണത്തിലും വർധന
ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്‌സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ കാര്യത്തിൽ 41 ശതമാനമാണ് വർധന.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന.
ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്‌സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ കാര്യത്തിൽ 41 ശതമാനമാണ് വർധന. ജനുവരി ആദ്യവാരം ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ഒരാഴ്ചക്കിടയിലാണ് വർധന. ആകെ രോഗികളുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ ആഴ്ചയെക്കാൾ 204 ശതമാനം വർധനയുണ്ടായി.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്. തിരുവനന്തപുരം ജില്ലയിൽ രണ്ടിൽ ഒരാൾക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്. ഇവിടെ വാരാന്ത്യ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Adjust Story Font
16

