ജീവനക്കാരിയെ പീഡിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കിയത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി.

ജീവനക്കാരിയെ പീഡിപ്പിച്ച തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി. അബ്ബാസിനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കിയത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.
Next Story
Adjust Story Font
16

