പിഡിപിക്ക് വർഗീയതയില്ല, മതരാഷ്ട്ര വാദമില്ല; എം. സ്വരാജ്
പിഡിപി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ നിലപാട് സ്വീകരിക്കുന്നവരാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവർ പിന്തുണയ്ക്കുന്നതിൽ പുതുമ ഇല്ലെന്നും സ്വരാജ് വ്യക്തമാക്കി.

നിലമ്പൂർ: പിഡിപിക്ക് വർഗീയതയില്ലെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ആരുടെ വോട്ട് വേണം കാര്യത്തിൽ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താൻ. പിഡിപിക്ക് മതരാഷ്ട്രവാദമില്ലെന്നും വിമർശനമുന്നയിക്കുന്നവർ തന്നെ അതിന് മറുപടി പറയട്ടേയെന്നും സ്വരാജ് വ്യക്തമാക്കി.
പിഡിപി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ നിലപാട് സ്വീകരിക്കുന്നവരാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവർ പിന്തുണയ്ക്കുന്നതിൽ പുതുമ ഇല്ല. മതരാഷ്ട്രവാദം ഉയർത്തുന്നവരുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാർത്ഥിയെ നോക്കി വോട്ട് ചെയ്യുന്നതായിരുന്നു നേരത്തെ ഉള്ള അവരുടെ നിലപാടെന്നും സ്വരാജ് വ്യക്തമാക്കി.
watch video:
Next Story
Adjust Story Font
16

