വടക്കേ ഇന്ത്യയിലെ ക്രൈസ്തവ വേട്ട സംഘ്പരിവാറിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു: ഗീവർഗീസ് മാർ കൂറിലോസ്
'എല്ലാ മതേതര വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണം'

പത്തനംതിട്ട: വടക്കേ ഇന്ത്യയിലെ ക്രൈസ്തവ വേട്ട സംഘ്പരിവാറിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇവിടെ മധുരം വിളമ്പുമ്പോൾ വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് കൈപ്പാണ് കൊടുക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തിൽ സ്വർണാഭരണങ്ങൾ ചാർത്തുമ്പോൾ വടക്കേ ഇന്ത്യയിൽ ആ രൂപങ്ങളൊക്കെ തല്ലി തകർക്കുകയാണ്. എല്ലാ ന്യൂനപക്ഷങ്ങളും ഈ ഭീഷണി നേരിടുന്നു. എല്ലാ മതേതര വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത കാണാം:
Next Story
Adjust Story Font
16

