Quantcast

കോട്ടയത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ സംഘം പൊലീസ് പിടിയിൽ

വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

MediaOne Logo

Web Desk

  • Published:

    7 May 2023 1:53 AM GMT

The police arrested men who came to throw the toilet waste in Kottayam
X

കോട്ടയം: കിടങ്ങൂരിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ സംഘം പൊലീസ് പിടിയിൽ. കട്ടച്ചിറ പള്ളിക്കടവ് റോഡിൽ രാത്രിയിലാണ് സംഘം ടാങ്കർ ലോറിയിൽ മാലിന്യം തള്ളാനെത്തിയത്.

കട്ടച്ചിറ പള്ളിക്കുന്ന് റോഡിൽ രണ്ട് ദിവസം മുൻപ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ നമ്പർ വ്യക്തമായിരുന്നില്ല. കഴിഞ്ഞദിവസം രാത്രി ഇതേ വാഹനം സ്ഥലത്ത് എത്തിയതിടെയാണ് നാട്ടുകാർ വാഹനം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

സംഭവത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ചേർത്തല സ്വദേശികളായ അതുൽ കൃഷ്ണ, വിബിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

TAGS :

Next Story