Quantcast

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്.പി എം ഹരിദാസ് അന്തരിച്ചു

1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-04 14:18:47.0

Published:

4 Dec 2022 7:47 PM IST

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്.പി എം ഹരിദാസ് അന്തരിച്ചു
X

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്.പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു.

1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തിൽ നടക്കും.

TAGS :

Next Story