Quantcast

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെയും കൊണ്ട് പൊലീസ് വിശാഖപട്ടണത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും

വിജയവാഡയിൽ നിന്ന് രാത്രി 10.25നുള്ള കേരളാ എക്സ്പ്രസിലാണ് യാത്ര

MediaOne Logo

Web Desk

  • Updated:

    2024-08-24 01:09:10.0

Published:

24 Aug 2024 6:30 AM IST

Kazhakootam Girl Missing
X

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെയും കൊണ്ട് പൊലീസ് സംഘം വിശാഖപട്ടണത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയിൽ നിന്ന് രാത്രി 10.25നുള്ള കേരളാ എക്സ്പ്രസിലാണ് യാത്ര. കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാത്രി പൊലീസ് പൂർത്തിയാക്കി. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശാഖപട്ടണത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

എന്നാൽ രാത്രിയായതിനാൽ ഇന്നലെ കുട്ടിയെ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. നാളെ രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ആദ്യം വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സി.ഡബ്ല്യു.സി യുടെ മുൻപാകെ ഹാജരാക്കും. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷമാകും മാതാപിതാക്കൾക്കൊപ്പം വിടാനുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.



TAGS :

Next Story