പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം കോഴിക്കോട് സമാപിച്ചു

സേവ് ദ റിപബ്ലിക് ദേശവ്യാപക ക്യാമ്പയിന്‍റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ജനമഹാ സമ്മേളനം സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-18 08:16:42.0

Published:

18 Sep 2022 1:39 AM GMT

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം കോഴിക്കോട് സമാപിച്ചു
X

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം കോഴിക്കോട് സമാപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സേവ് ദ റിപബ്ലിക് ദേശവ്യാപക ക്യാമ്പയിന്‍റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ജനമഹാ സമ്മേളനം സംഘടിപ്പിച്ചത്. ബഹുജന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.

ഹിന്ദുത്വ അജണ്ടകൾക്കെതിരെ മധുരം പുരട്ടിയ വാക്കുകളല്ല, തുറന്നെതിർക്കുകയാണ് വേണ്ടതെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു.

എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി മുഹമ്മദ് ബഷീര്‍, എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്‍റ് എ.വാസു, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്‍റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story