Quantcast

മലങ്കര ആശുപത്രിയിൽ മരിച്ച മൂന്നര വയസുകാരന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

കാരണം ചികിത്സാ പിഴവ് കൊണ്ടാണെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം

MediaOne Logo

Web Desk

  • Published:

    8 Nov 2023 7:09 AM IST

മലങ്കര ആശുപത്രിയിൽ മരിച്ച മൂന്നര വയസുകാരന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
X

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയിൽ മരിച്ച മൂന്നര വയസുകാരന്‍റെ മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശൂർ മുണ്ടൂർ സ്വദേശി ആരോൺ മരിച്ചത്. മരണം ചികിത്സാ പിഴവ് കൊണ്ടാണെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. ഓക്സിജൻ ലെവൽ താഴ്ന്ന കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുന്നംകുളം പൊലീസിന്റെയും തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് പല്ലുവേദനയെ തുടര്‍ന്ന് ആരോണിനെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി. 11.30 ഓടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പിന്നീട് കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.



TAGS :

Next Story