പിണറായിയും ആർഎസ്എസും തമ്മിലുള്ള ബന്ധം ആറുമാസമായി താൻ പറയുന്നത്; പി.വി അൻവർ
എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിച്ചെന്നും പി.വി.അൻവർ ആരോപിച്ചു.

നിലമ്പൂർ: പിണറായി വിജയനും ആർ എസ് എസും തമ്മിലുളള ബന്ധം ആറുമാസമായി താൻ പറയുന്നുണ്ടെന്ന് പി.വി.അൻവർ. എം.വി.ഗോവിന്ദന്റെ ഹൃദയത്തിലുള്ളത് വായിലൂടെ വന്നു. പച്ചയായ സത്യമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിച്ചെന്നും പി.വി.അൻവർ ആരോപിച്ചു.
ഒളിഞ്ഞ പിണറായി വാക്താവാണ് ഷൗക്കത്തെന്നും ആർഎസ്എസ് പിന്തുണക്കാരനാണെന്നും അൻവർ ആരോപിച്ചു. എം.ആർ അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്നും ഡൽഹിയിലേക്ക് അയച്ച ഡിജിപി ലിസ്റ്റിൽ അജിത് കുമാറിന്റെ പേര് വന്നതിൽ വി.ഡി സതീശൻ ഒരു വാക്കും പറഞ്ഞില്ലെന്നും അൻവർ കുറ്റപ്പെടുത്തി.
പാർട്ടി വോട്ട് ചോരാതെയിരിക്കാൻ സിപിഎം നിലമ്പൂരിൽ പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് ആരോപിച്ച അൻവർ ആർഎസ്എസ് വോട്ട് ലക്ഷ്യമിട്ട് മനപൂർവ്വമുള്ള പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും കൂട്ടിച്ചേർത്തു. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഒരു വോട്ടും കിട്ടാൻ പോകുന്നില്ലെന്നും അൻവർ വ്യക്തമാക്കി.
Adjust Story Font
16

