Quantcast

കുതിരാന്‍ രണ്ടാം തുരങ്കത്തിന്‍റെ പണി പൂർത്തിയായത് കൊണ്ടുമാത്രം ടോൾ പിരിക്കാനാകില്ലെന്ന് റവന്യൂ മന്ത്രി

രണ്ടാം തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കാമെന്ന കാര്യം ദേശീയപാതാ അതോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    18 Jan 2022 12:50 AM GMT

കുതിരാന്‍ രണ്ടാം തുരങ്കത്തിന്‍റെ പണി പൂർത്തിയായത് കൊണ്ടുമാത്രം ടോൾ പിരിക്കാനാകില്ലെന്ന് റവന്യൂ മന്ത്രി
X

കുതിരാനിൽ രണ്ടാം തുരങ്കത്തിന്‍റെ പണി പൂർത്തിയായത് കൊണ്ട് മാത്രം ടോൾ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. രണ്ടാം തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കാമെന്ന കാര്യം ദേശീയപാതാ അതോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. മേൽപ്പാലങ്ങളും അടിപ്പാതകളുമടക്കം നിരവധി നിർമാണ പ്രവർത്തനങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു.

കുതിരാനിൽ തൃശൂർ ഭാഗത്തു നിന്ന് പാലക്കാടേക്ക് പോകാനുള്ള തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയായെന്ന് നിർമാണ കമ്പനിയാണ് ജില്ല ഭരണകൂടത്തെ അറിയിച്ചത്. എന്നാൽ മണ്ണുത്തി മുതൽ വടക്കുഞ്ചേരി വരെയുള്ള പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ തിടുക്കത്തിൽ തുരങ്കം ഗതാഗതത്തിനായി തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. വഴുക്കുംപാറ മുതൽ തുരങ്ക കവാടം വരെ ഒറ്റ വരിയിലൂടെ സഞ്ചരിച്ച് രണ്ട് തുരംഗങ്ങളിലൂടെ യാത്ര ചെയ്യാനുള്ള സംവിധാനം മാത്രമാണ് നിലവിലുള്ളത്. രണ്ടാം തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. രണ്ട് തുരങ്കങ്ങളിലൂടെയുമുള്ള ഗതാഗതം തുടങ്ങി വെച്ച ശേഷം ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയയും സർക്കാരിനുണ്ട്.

രണ്ടാം തുരങ്കം വഴി യാത്ര ചെയ്യാമെന്ന് ദേശീയപാതാ അതോറിറ്റി സർക്കാരിനെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതും ദേശീയ പാത അതോറിറ്റി തന്നെയാണ്. തുരങ്ക മുഖത്തെ പാറ പൊട്ടിക്കൽ ഉൾപ്പടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്.

TAGS :

Next Story