Quantcast

പിവി അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്കിലെ റോപ് വെ 15 ദിവസത്തിനകം പൊളിക്കണം; ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കി

ചീങ്കണ്ണിപ്പാലിയിലെ വനഭൂമിയോട് ചേര്‍ന്നുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2021-10-23 10:05:04.0

Published:

23 Oct 2021 10:02 AM GMT

പിവി അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്കിലെ റോപ് വെ 15 ദിവസത്തിനകം പൊളിക്കണം; ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കി
X

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്. തടയണക്ക് മുകളില്‍ കെട്ടിയ റോപ് വേ യാണ് പൊളിക്കേണ്ടത്. 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.

മലപ്പുറം കോഴിക്കോട് അതിര്‍ത്തിയില്‍ ചീങ്കണ്ണിപ്പാലിയിലെ വനഭൂമിയോട് ചേര്‍ന്നുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നടപടി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥാണ് ഉത്തരവിറക്കിയത്. പിവി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ലത്തീഫിനോട് 15 ദിവസത്തിനകം റോപ് വെ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം.

പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മലകളെ ബന്ധിപ്പിച്ച് പണിത റോപ് വേയും. പദ്ധതി മുടങ്ങിയതോടെ റോപ് വേക്കായുള്ള നിര്‍മിതികള്‍ തുരുമ്പെടുത്ത നിലയിലാണ്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് 2017ല്‍ നല്‍കിയ പരാതിയിലാണ് റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടത്.

TAGS :

Next Story