Quantcast

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മേഖലാതല അവലോകന യോഗം ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-26 04:00:08.0

Published:

26 Sept 2023 6:18 AM IST

The sectoral review meeting of the Chief Minister and Ministers will begin today
X

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മേഖലാതല അവലോകന യോഗം ഇന്ന് ആരംഭിക്കും. വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. വൈകിട്ട് പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും.

വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂരിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളത്തും നടക്കും.ഒക്ടോബർ അഞ്ചിനാണ് കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം.

TAGS :

Next Story