Quantcast

ഫ്രാങ്കോ കേസ് വിധിയില്‍ തിരിച്ചടിയായത് പ്രോസിക്യൂഷന്‍ വീഴ്ചകള്‍; പൊലീസ് നിയമോപദേശം തേടും

39 സാക്ഷികൾ അനുകൂല നിലപാട് എടുത്തെങ്കിലും രേഖകളുടെ പിൻബലമുണ്ടായില്ല

MediaOne Logo

Web Desk

  • Published:

    15 Jan 2022 6:54 AM GMT

ഫ്രാങ്കോ കേസ് വിധിയില്‍ തിരിച്ചടിയായത് പ്രോസിക്യൂഷന്‍ വീഴ്ചകള്‍; പൊലീസ്  നിയമോപദേശം തേടും
X

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ വിധിയിൽ തിരിച്ചടിയായത് പ്രോസിക്യൂഷൻ വീഴ്ചകൾ. സാക്ഷിമൊഴികൾക്ക് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 39 സാക്ഷികൾ അനുകൂല നിലപാട് എടുത്തെങ്കിലും രേഖകളുടെ പിൻബലമുണ്ടായില്ല .

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി സ്ഥിരതയില്ലാത്തതാണെന്നും പരാതിക്കാരി സത്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. ബിഷപ്പിന്‍റെ ശല്യം കൊണ്ടാണ് സിം കാ‍ർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ല. കന്യാസ്ത്രിയുടെ ലാപ്ടോപ് കസ്റ്റഡിയിൽ എടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ലാപ്ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അതേസമയം വിധിയിൽ പൊലീസ് പ്രോസിക്യൂഷനോട് നിയമോപദേശം തേടും. അപ്പീൽ നൽകുന്നതിന്‍റെ മുന്നോടിയായാണ് നിയമോപദേശം തേടുന്നത്.



TAGS :

Next Story