Quantcast

പത്തനംതിട്ടയിൽ വീടിന് തീയിട്ടെന്ന അമ്മയുടെ പരാതിയെ തുടർന്ന് മകനെ അറസ്റ്റ് ചെയ്തു

മദ്യ ലഹരിയിലായിരുന്നു ജുബിന്‍റെ പരാക്രമണം

MediaOne Logo

Web Desk

  • Updated:

    2023-09-27 05:52:08.0

Published:

27 Sept 2023 11:18 AM IST

pathanamthitta omanallur house fire
X

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീയിട്ട സംഭവത്തിൽ അമ്മയുടെ പരാതിയെ തുടർന്ന് മകനെ അറസ്റ്റ് ചെയ്തു. ഓമല്ലൂർ സ്വദേശി ജുബിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലായിരുന്നു ജുബിന്‍റെ പരാക്രമണം. പൊള്ളലേറ്റ ഓമന ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ജുബിനും വീട്ടുകാരും തമ്മിൽ പ്രശ്നം നടന്നിരുന്നു. ഇതിനെ തുടർന്ന് പിതാവ് ജോസഫ് പൊലീസിൽ പരാതി നൽകാൻ പോയസമയത്താണ് ജുബിൻ വീടിനു തീയിട്ടത്. നാട്ടുകാരാണ് വീടിനു തീ പിടിക്കുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. എന്നാൽ തീ അണയ്ക്കാൻ എത്തിയ നാട്ടുകാരെ ജുബിൻ തടഞ്ഞെന്നും പ്രദേശവാസികൾ പറഞ്ഞു.

TAGS :

Next Story