Quantcast

'സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരെ നേരിടുന്നു'; ദി ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്ക് സമാനമായാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലനന്ദകുമാറിനും മറുനാടന്‍ മലയാളിക്കും എതിരെ കേരളത്തില്‍ നീക്കമുണ്ടായതെന്നും ആർ രാജഗോപാല്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-11 02:08:48.0

Published:

11 July 2023 1:59 AM GMT

r rajagopal
X

കോഴിക്കോട്: ഭരണകൂടത്തിന് എതിരെ ശബ്ദമുയർത്തുന്നവരെ നേരിടാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തും പുതിയ രീതിശാസ്ത്രം പിന്തുടരുന്നതായി ദി ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാല്‍. സർക്കാരുമായി ബന്ധമില്ലാത്തൊരാള്‍ പരാതി നല്കുകയും അതില്‍ അതിവേഗ നടപടിയെടുക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ രാഹുല്‍ ഗാന്ധിക്കെതിരെയും കേരളത്തില്‍ മാധ്യമ പ്രവർത്തർക്കെതിരെയും എടുത്ത കേസുകള്‍ ഈ രീതിയിലാണെന്നും ആർ രാജഗോപാല്‍ കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്ട് നടന്ന കെ എസ് ബിമല്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഭരണകൂട വേട്ടയാടലിന്റ പുതിയ രീതിയെക്കുറിച്ച് രാജഗോപാല്‍ വിശീദകരിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്ക് സമാനമായാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലനന്ദകുമാറിനും മറുനാടന്‍ മലയാളിക്കും എതിരെ കേരളത്തില്‍ നീക്കമുണ്ടായതെന്നും ആർ രാജഗോപാല്‍ പറഞ്ഞു.

വാർത്തകള്‍ക്ക് പത്രാധിപർക്കെതിര കേസെടുക്കുന്ന പതിവില്‍ നിന്ന് മാധ്യമ തൊഴിലാളികളെ പ്രതികളാക്കുന്ന രീതിയിലേക്ക് മാറി. പുതിയ രീതികളെ എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ കുടുതല്‍ ചർച്ച നടക്കേണ്ടതുണ്ടെന്നും രാജഗോപാല്‍ കൂട്ടിചേർത്തു.

TAGS :

Next Story