Quantcast

മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു

പാഴ്സല്‍ ഭക്ഷണത്തില്‍ സമയം രേഖപ്പെടുത്തണമെന്നും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയ സമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-01-12 07:41:44.0

Published:

12 Jan 2023 7:26 AM GMT

Mayonnaise, Veena George
X

തിരുവനന്തപുരം: മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. പാസ്ച്ചറൈസ്ഡ് മുട്ട വേണം മയോണൈസിന് ഉപയോഗിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പാഴ്സല്‍ ഭക്ഷണത്തില്‍ സമയം രേഖപ്പെടുത്തണമെന്നും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയ സമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടൽ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെൽത്ത് കാർഡ് നിർബന്ധമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ജീവനക്കാരുടെ കൈകൾ, വസ്ത്രം എന്നിവയുടെ ശുചിത്വം ഉറപ്പാക്കേണ്ടത് സ്ഥാപനമാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

ഹോട്ടൽ ജീവനക്കാർക്ക് ശുചിത്വം സംബന്ധിച്ച് പരിശീലനം നൽകുമെന്നും ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിളമ്പാൻ ലൈസൻസുള്ളവർ വേണമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകൾക്ക് ലൈസൻസ് ഉറപ്പാക്കും. സ്ഥാപനങ്ങൾക്ക് ശുചിത്വ റേറ്റിങ് നടപ്പാക്കുമെന്നും റേറ്റിങ് കണ്ടെത്താൻ ആപ്പ് വികസിപ്പിച്ചെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

TAGS :

Next Story