കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ സന്ദർശനത്തിന് സംസ്ഥാനത്തിന് ചെലവായത് ഒരു കോടി
ധനവകുപ്പ് ഉത്തരവിൻ്റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു

തിരുവനന്തപുരം: കേന്ദ്രധനകാര്യ കമ്മീഷന്‍റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളം ചെലവാക്കിയത് ഒരു കോടി രൂപ. പണം അനുവദിച്ച് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് മീഡിയവണിന് ലഭിച്ചു. അഞ്ചംഗങ്ങള്‍ കേരളം സന്ദര്‍ശിച്ചതിന് ഒരു കോടി രൂപ ചെലവ് വന്നത് ധൂര്‍ത്താണെന്ന വിലയിരുത്തലുകള്‍ ധനവകുപ്പില്‍ തന്നെ ശക്തമാണ്.
ഡിസംബര്‍ 8 മുതല്‍ 10 വരെയാണ് 16-ാം ധനകാര്യ കമ്മീഷന്‍ കേരളം സന്ദര്‍ശിച്ചത്. കമ്മീഷന്‍ അധ്യക്ഷന്‍ ഡോ അരവിന്ദ് പനാഗിരിയും സംഘവും 8ന് കുമരകത്ത് എത്തി. 10 ന് കോവളത്ത് വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നിവേദനം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി. ഇവരുടെ യാത്രയ്ക്കും താമസത്തിനും മറ്റ് ചിലവകള്‍ക്കുമായിട്ടാണ് 1 കോടി രൂപ ആയത്. പണം ആവശ്യപ്പെട്ട് ധനകാര്യ അക്കൗണ്ട്സ് വിഭാഗം ഈ മാസം 15 ന് ബജറ്റ് വിങിന് ഫയല്‍ കൈമാറി. തൊട്ടടുത്ത ദിവസം തന്നെ പണം അനുവദിച്ച് ഉത്തരവിറങ്ങി. അഞ്ച് അംഗ സംഘത്തിന്‍റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇത്രയധികം പണം ചെലവഴിക്കുന്നത് ധൂര്‍ത്താണെന്ന ആക്ഷേപം ശക്തമാണ്.
Adjust Story Font
16

