Quantcast

പ്രജു ഐ.എസിലെന്ന് അറിഞ്ഞത് മുഖ്യമന്ത്രി വഴിയെന്ന് ഭാര്യ

കൊലക്കേസ് പ്രതിയായിരുന്ന പ്രജു വലിയ കടബാധ്യത വരുത്തിയ ശേഷമാണ് നാടുവിട്ടു പോയതെന്നും ഭാര്യ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-26 09:11:58.0

Published:

26 Sept 2021 7:23 AM IST

പ്രജു ഐ.എസിലെന്ന് അറിഞ്ഞത് മുഖ്യമന്ത്രി വഴിയെന്ന് ഭാര്യ
X

ഐ എസില്‍ ചേര്‍‌ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ കോഴിക്കോട് ബാലുശ്ശേരി സ്വദേശി പ്രജു‌വിനെക്കുറിച്ച് പൊലീസ് ഇതുവരെ അന്വേഷിച്ച് വന്നിരുന്നില്ലെന്ന് ഭാര്യ. മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു ശേഷമാണ് പോലീസും അന്വേഷിച്ചെത്തിയത്.കൊലക്കേസ് പ്രതിയായിരുന്ന പ്രജു വലിയ കടബാധ്യത വരുത്തിയ ശേഷമാണ് നാടുവിട്ടു പോയതെന്നും ഭാര്യ പറഞ്ഞു.

ഐ എസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടികയില്‍ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഭാര്യ പറയുന്നു. എട്ടു വര്‍ഷം മുമ്പാണ് പ്രജു നാടു വിട്ടത്.അതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ശേഷമാണെന്നും അവർ പറഞ്ഞു..ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള സ്ഥലം ഏഴു ലക്ഷം രൂപക്ക് സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതോടെ വലിയ കടക്കെണിയിലായിരിക്കുകയാണെന്നും ഭാര്യ പറയുന്നു..ഇയാള്‍ കേസ് നടത്തിപ്പിനെന്ന് പറഞ്ഞാണ് തുക വാങ്ങിച്ചെടുത്തത്.

നാലു വിവാഹം കഴിച്ച ഇയാള്‍ തന്നെ വിവാഹം കഴിക്കുന്നതിന് മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്.പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളായിരുന്നു പ്രജു.ഐ എസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രി പറയും വരെ അറിവില്ല..പോലീസ് കഴിഞ്ഞ ദിവസം അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധപ്പെട്ടിരുന്നു..

TAGS :

Next Story