പുതിയ അധ്യക്ഷനായി ചർച്ച സജീവമാക്കി യൂത്ത് കോൺഗ്രസ് നേതൃത്വം
രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോൾ നാലു പേരുകൾ നേതൃത്വത്തിൻറെ പരിഗണനയിൽ ഉണ്ട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് പകരം ആരെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന കാര്യത്തിൽ നേതൃത്വം ആലോചന തുടങ്ങി. മുൻ കെഎസ്‌യു അധ്യക്ഷൻ കെ.എം അഭിജിത്ത്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയിൽ, ഉപാധ്യക്ഷൻ അബിൻ വർക്കി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോൾ നാലു പേരുകൾ നേതൃത്വത്തിൻറെ പരിഗണനയിൽ ഉണ്ട്. ഇതിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയ കെ.എം അഭിജിത്തിന് പ്രധാന പരിഗണനയുണ്ട്. സാമുദായിക സമവാക്യങ്ങളും അനുകൂലം. അഭിജിത്തിനോട് നീതി കാണിച്ചിട്ടില്ലെന്ന വികാരം പ്രധാന നേതാക്കൾക്ക് ഉണ്ട്.
നിലവിലെ ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ പേരുകളും ചർച്ചയിൽ സജീവം. സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് നേടിയതും അബിന് അനൂകൂലമായ ഘടകമാണ്. പക്ഷേ സാമുദായിക പരിഗണനകൾ തിരിച്ചടിയാവാനും സാധ്യതയുണ്ട്. കെ.സി പക്ഷത്ത് നിലയുറപ്പിച്ചുള്ള നിലവിലെ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ തൃശൂരിൽ നിന്നുള്ള വൈസ് പ്രസിഡൻറ് ഒ.ജെ ജെനീഷ് എന്നീ പേരുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Adjust Story Font
16

