പരിശീലനത്തിനിടെ കുഴഞ്ഞുവീണു; നാടകകലാകാരന്‍ കെ.വി വിജേഷ് അന്തരിച്ചു
കോഴിക്കോട് പുതിയറ സ്വദേശിയാണ്

കോഴിക്കോട്: നാടകകലാകാരന്‍ കെ.വി വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കോഴിക്കോട് പുതിയറ സ്വദേശിയാണ്.
പാറോപ്പടി സിൽവർഹിൽസ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജേഷ്. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.., പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ നാടക ഗാനങ്ങളുടെ രചയിതാവാണ്. വിവാഹ ശേഷം ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിൽ നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു.
മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മകൾ- സൈറ
Adjust Story Font
16

