തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം ടൂറിസ്റ്റായി വർക്കലയിൽ; പ്രതി പിടിയിൽ
കവർച്ച സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ കോയമ്പത്തൂർ പോലീസ് പിടികൂടിയിരുന്നു

തിരുവനന്തപുരം: തമിഴ്നാട്ടിൽ മോഷണം നടത്തി ടൂറിസ്റ്റായി വർക്കലയിലെത്തിയ മോഷ്ടാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കോയമ്പത്തൂരിൽ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിൽ പ്രതിയാണ് ഇയാൾ.
കവർച്ച സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ കോയമ്പത്തൂർ പോലീസ് പിടികൂടിയിരുന്നു. മോഷണത്തിന് ശേഷം മണികണ്ഠൻ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണികണ്ഠൻ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് മണികണ്ഠൻ. പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
Next Story
Adjust Story Font
16

