Quantcast

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വിവിധ ഡാമുകളുടെ ഷട്ടർ തുറക്കും.

MediaOne Logo

Web Desk

  • Updated:

    2025-06-11 03:31:19.0

Published:

11 Jun 2025 6:38 AM IST

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് തീരദേശത്തു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

നാളെ മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ,വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായേക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പുണ്ട്.

ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി , പാംബ്‌ള ഡാമുകളിലെ ഷട്ടറുകൾ വീണ്ടും തുറക്കും. കനത്ത മഴയെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിന്റെയും മുതിരപ്പുഴ ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.

TAGS :

Next Story