സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍; ആഗോള അയ്യപ്പ സംഗമത്തിനോട് സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായം യുഡിഎഫില്‍ ശക്തം
യുഡിഎഫ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണും.
സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തി. സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായങ്ങളും യുഡിഎഫില്‍ ശക്തമാണ്.
ചില കൂടിയാലോചനകള്‍ കൂടി നടത്തിയ ശേഷം ഇന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് യുഡിഎഫിലെ ധാരണ. സാമുദായിക നേതാക്കളുടെ പിന്തുണ കൂടി വിലയിരുത്തിയ ശേഷമാവും അന്തിമ തീരുമാനം.
Next Story
Adjust Story Font
16

