Quantcast

'സ്ഥലപരിമിതിയുണ്ട്, സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ചത്': ആര്‍. ശ്രീലേഖ

'സ്ഥലപരിമിതിയുണ്ട്. കൗൺസിലർ എന്ന നിലയിൽ തന്നെ കാണാൻ വരുന്നവർക്ക് സൗകര്യമില്ല'

MediaOne Logo

Web Desk

  • Updated:

    2025-12-28 07:51:28.0

Published:

28 Dec 2025 11:49 AM IST

സ്ഥലപരിമിതിയുണ്ട്, സൗഹൃദത്തിൻ്റെ   അടിസ്ഥാനത്തിലാണ് അപേക്ഷിച്ചത്: ആര്‍. ശ്രീലേഖ
X

തിരുവനന്തപുരം: സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ചതെന്നും അപേക്ഷ പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും വി.കെ പ്രശാന്തിനോട് എംഎല്‍എ ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ട വിവാദത്തില്‍ കൗൺസിലർ ആര്‍. ശ്രീലേഖ.

'വി.കെ പ്രശാന്ത് അടുത്ത സുഹൃത്താണ്. ഓഫീസ് മാറിത്തരാന്‍ പറ്റുമോയെന്ന് റിക്വസ്റ്റ് ചെയ്തതാണ്. സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ചത്. റിക്വസ്റ്റ് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടത്'- തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീലേഖ

'സ്ഥലപരിമിതിയുണ്ട്. കൗൺസിലർ എന്ന നിലയിൽ തന്നെ കാണാൻ വരുന്നവർക്ക് സൗകര്യമില്ല. അദ്ദേഹം പരിഗണിക്കാൻ തയ്യാറല്ലെങ്കിൽ എന്തു ചെയ്യും. പാർട്ടി നേതൃത്വവുമായി ആലോചിച്ച് എന്ത് ചെയ്യണം എന്ന് തീരുമാനിക്കും. എംഎൽഎ വിചാരിച്ചാൽ വേറെ സ്ഥലം കിട്ടും. ഒരു കൗൺസിലർക്ക് അങ്ങനെ കിട്ടണമെന്നില്ല'- ശ്രീലേഖ വ്യക്തമാക്കി.

'ചെറിയ പ്രശ്നങ്ങൾ വിവാദമാക്കരുത്. സൗഹൃദ സംഭാഷണം വിവാദമാക്കി മാറ്റരുത്. എംഎൽഎയുമായി കരാർ ഉണ്ടോയെന്ന് അറിയില്ല. മേയറുമായി സംസാരിക്കാം .എല്ലാം വിവാദമാക്കുന്നത് എന്തിനാണ്. വി കെ പ്രശാന്തിനോടും വിരോധമില്ല. അനിയനോട് സംസാരിക്കും പോലെയാണ് സംസാരിച്ചത്'-ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story