പി.വി അൻവർ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമില്ല; സണ്ണി ജോസഫ്
സമവായ ചർച്ചകൾ തുടരുമെന്നും നേതാക്കളുടെ പ്രസ്താവനകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.

മലപ്പുറം: പി.വി അൻവർ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സമവായ ചർച്ചകൾ തുടരുമെന്നും നേതാക്കളുടെ പ്രസ്താവനകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.
നേരത്തെ, സുധാകരൻ പറഞ്ഞതിനെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നിരുന്നു. വി.ഡി സതീശൻ ഒറ്റക്കെടുത്ത തീരുമാനമല്ല എന്നാണ് സതീശൻ പറഞ്ഞത്. ഇതിനെ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് നാണം കെട്ട മാധ്യമ പ്രവർത്തനമാണെന്നും സതീശൻ ആരോപിച്ചു. അൻവറിനെ മുന്നണിയിൽ എടുക്കണമെന്നും അൻവറിനെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രമെടുക്കേണ്ട തീരുമാനമല്ലെന്നുമായിരുന്നു കെ സുധാകരൻ നടത്തിയ പ്രതികരണം.
Next Story
Adjust Story Font
16

