Quantcast

എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു നേതാവും കേരളത്തിലില്ല: ശോഭ സുരേന്ദ്രൻ

''എനിക്കെതിരെ ആർക്കെങ്കിലും പരാതി കൊടുക്കാനുണ്ടെങ്കിൽ വിമാനം വിളിച്ച് പോകേണ്ടതില്ല''

MediaOne Logo

Web Desk

  • Published:

    27 July 2023 10:20 AM GMT

Shobha Surendran, BJP Shobha Surendran,Shobha Surendrans response to the controversies within the party,എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു നേതാവും കേരളത്തിലില്ലെന്ന് ശോഭ സുരേന്ദ്രൻ,ശോഭ സുരേന്ദ്രൻ,ബി.ജെ.പി,
X

തൃശ്ശൂര്‍: തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു നേതാവും കേരളത്തിന്റെ മണ്ണിലില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽ ജനിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനെയും ഭയക്കുന്ന രാഷ്ട്രീയനേതാവല്ല താനെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കുള്ളിലെ വിവാദങ്ങളോടായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

'ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത് ശോഭാ സുരേന്ദ്രനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. ഇനി അഥവാ എനിക്കെതിരെ ആർക്കെങ്കിലും പരാതി നൽകണമെന്നുണ്ടെങ്കിൽ വിമാനം വിളിച്ച് പോകേണ്ടതില്ല. ഇവിടെ നിന്ന് ഒരു ഇ.മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ മതി'.. ശോഭ പറഞ്ഞു.

'കഴിഞ്ഞ അഞ്ചെട്ടു വർഷം ദേശീയ നേതൃത്വം നൽകിയ ചുമതലകളും ജോലികളും കൃത്യമായ ചെയ്ത സാധാരണക്കാരിയായ നേതാവാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുകയോ വേദനപ്പിക്കുകയോ ചെയ്യുന്നില്ല. ഒരു തീരുമാനമെടുത്ത് ഗ്രൗണ്ടിലിറങ്ങിയാൽ പിന്മാറുന്ന സ്വഭാവവുമില്ല'. ബി.ജെ.പിയുടെ പ്രവർത്തനം സുതാര്യമായി തന്നെ മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.


TAGS :

Next Story