Quantcast

'സഹപ്രവർത്തകർ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്'; ആസിഫലി

'മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണം.'

MediaOne Logo

Web Desk

  • Updated:

    2024-04-26 06:43:10.0

Published:

26 April 2024 6:42 AM GMT

asif ali,Election2024,LokSabha2024,ആസിഫ് അലി,ലോക്സഭാ തെരഞ്ഞെടുപ്പ്,വോട്ട് ചെയ്ത് താരങ്ങള്‍,നടന്‍ ആസിഫലി
X

തൊടുപുഴ: തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്യുക എന്നത് ഓരോ പൗരൻ്റെയും അവകാശവും കടമയുമാണ്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണം. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.

'മടി പിടിച്ചും ചൂട് കാരണവും വോട്ട് ചെയ്യാത്തവർ പുറത്തിറങ്ങി വോട്ട് ചെയ്യണം. മികച്ച സൗകര്യങ്ങളും രാഷ്ട്രീയവാസ്ഥയും രാജ്യത്തുണ്ടാകണം. മൂന്ന് സഹപ്രവർത്തകർ ഇത്തവണ മത്സരിക്കുന്നുണ്ട്. എന്നാൽ അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്നത്,അല്ലെങ്കിൽ ജനാധിപത്യത്തിന് നല്ലത് വരുന്ന രീതിയിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇത്തവണ സമയം സൗകര്യവും ഒത്തുവന്നില്ല. എല്ലാവർക്കും വിജയാശംസ നേർന്നിട്ടുണ്ട്'. ആസിഫ് അലി പറഞ്ഞു.

തൊടുപുഴ കുമ്പൻ കല്ല് ബി.റ്റി.എം എൽ .പി സ്കൂളിലെത്തിയാണ് ആസിഫലി വോട്ട് ചെയ്തത്. നടനും സഹോദരനുമായ അഷ്കർ അലിയോടൊപ്പമാണ് ആസിഫ് എത്തിയത്.


TAGS :

Next Story