Quantcast

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം; മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി

നവോഥാന സംഘടനകൾ സ്വയം വിമർശനം നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Updated:

    2023-01-01 14:14:25.0

Published:

1 Jan 2023 1:19 PM GMT

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം; മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി
X

കോഴിക്കോട്: വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സമാപന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിർക്കേണ്ടതിനെ എതിർക്കണം. സംഘപരിവാർ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കുന്നത് കാണാതിരിക്കരുത്. ഒരു വിഭാഗത്തിന് മാത്രം നേരിടാൻ കഴിയുന്നതല്ല വെല്ലുവിളി.മതനിരപേക്ഷ ശക്തികൾക്ക് ഒരുമിച്ച് നിൽക്കാനാകണം. നവോഥാന സംഘടനകൾ സ്വയം വിമർശനം നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുജാഹിദ് സമ്മേളനം ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ബി.ജെ.പി നേതാവും ​മിസോറം​ ​ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളയെ ക്ഷണിച്ചതിനെതിരെ അതേ വേദിയിൽ ജോൺ ബ്രിട്ടാസ് എം.പി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ആർ.എസ്.എസുമായിട്ടുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നായിരുന്നു ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യം. നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

'അദ്ദേഹം പറഞ്ഞത് ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ, ഉണ്ടോ, ഉണ്ടോ? ഇല്ല. എന്താ ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടണമെന്നൊന്നും ഞാൻ പറയില്ല'.

'എന്നാൽ അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കാൻ അവർ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങൾ ചോദിക്കണം. നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന്‍ തയ്യാറുണ്ടോ? തയ്യാറില്ലെങ്കിൽ അത് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ആർജവവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണം'.

TAGS :

Next Story