Quantcast

'ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായി'- ആദിവാസികൾക്കെതിരെയുള്ള ആൾക്കൂട്ട ആക്രമണത്തില്‍ മന്ത്രി കെ. രാധാകൃഷ്ണൻ

'മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകി. ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും'

MediaOne Logo

Web Desk

  • Updated:

    2023-02-28 06:51:31.0

Published:

28 Feb 2023 4:14 AM GMT

k. radhakrishnan, vishvanadan death
X

തിരുവനന്തപുരം: ആദിവാസി യുവാവ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ വിഷയത്തിൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെന്ന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ. മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകി. കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും. അട്ടപ്പാടി മധു കേസിൽ സാക്ഷികൾ കൂറുമാറുന്നത് വിചാരണയെ ബാധിക്കില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിൽ വിശ്വനാഥൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ വിഷയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ മന്ത്രിയെ ഖണ്ഡിച്ചു പ്രതിപക്ഷത്തു നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ രംഗത്തെത്തി. മധുവിന്റെയും വിശ്വനാഥന്റെയും മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. ബസിനുള്ളിൽ മോഷണം നടന്നാൽ കറുത്തവനേയും മുഷിഞ്ഞ വസ്ത്രം ധരിച്ചവനേയും സംശയിക്കുന്ന മാനസികാവസ്ഥ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണം കൂടുകയാണെന്നും ആദിവാസി വിഭാഗക്കാരും ന്യൂനപക്ഷങ്ങളുമാണ് കൂടുതലും ഇരകളാകുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

TAGS :

Next Story