'എന്റെ മണ്ഡലത്തിലെ മുസ്‌ലിം വോട്ടർമാരെ കണ്ടുപിടിച്ച് നീക്കം ചെയ്യാനുള്ള നടപടികളുണ്ടായി': രമേശ് ചെന്നിത്തല
''കേരളത്തിൽ വ്യാപകമായ തോതിൽ ന്യൂനപക്ഷ സമൂഹത്തിൽപെട്ടവരുടെ വോട്ടുകൾ ഫോം 7 അനുസരിച്ച് ബിജെപി വെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്ന പരാതികൾ ഉയർന്നുവരുന്നുണ്ട്''

- Published:
25 Jan 2026 10:38 AM IST

ന്യൂഡല്‍ഹി: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ചീങ്ങോലി പഞ്ചായത്തില്‍ മുസ്‌ലിം വോട്ടർമാരെ കണ്ടുപിടിച്ച് നീക്കം ചെയ്യാനുള്ള നടപടികളുണ്ടായെന്ന് സ്ഥലം എംഎല്‍എ കൂടിയായ രമേശ് ചെന്നിത്തല.
ഇതുപോലെ കേരളത്തിലെ വിവിധയിടങ്ങളില്‍ ബിജെപി ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ വെട്ടിക്കളയുന്നുവെന്ന് പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ; എന്റെ നിയോജകമണ്ഡലത്തിൽ മാത്രം മുസ്‌ലിം സമൂഹത്തിൽപെട്ടവരെ മാത്രം കണ്ടുപിടിച്ച് അവരെ ഫോം 7 അനുസരിച്ച് പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള വ്യാപകമായ നീക്കം നടക്കുകയാണ്. ചിങ്ങോലി പഞ്ചായത്തിലാണ് ഇത് നടന്നിരിക്കുന്നത്. ഇത് പോലെ കേരളത്തിൽ വ്യാപകമായി ന്യൂനപക്ഷ സമൂഹത്തിൽപെട്ടവരുടെ വോട്ടുകൾ ബിജെപി വെട്ടിമാറ്റുന്നുവെന്ന പരാതി ഉയർന്നുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ കൊടുക്കും. ആളുകളെ ബുദ്ധിമുട്ടിക്കാനും അനാവശ്യമായി മുസ്‌ലിം സമൂഹത്തിൽ പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റാനുമുള്ള നീക്കം അപലപനീയമാണ്. ഫോം 7 ദുരുപയോഗം ചെയ്യുകയാണ്. ഇത് പോലെ കേരളത്തിൽ വ്യാപകമായ തോതിൽ ന്യൂനപക്ഷ സമൂഹത്തിൽപെട്ടവരുടെ വോട്ടുകൾ ഫോം 7 അനുസരിച്ച് ബിജെപി വെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്ന പരാതികൾ ഉയർന്നുവരുന്നുണ്ട്''
ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിൽ രണ്ട് ബൂത്തുകളിലെ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റാൻ ശ്രമിച്ചതായുള്ള വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 166, 164 ബൂത്തുകളിലെ മുസ്‍ലിം വോട്ടർമാരെ വെട്ടി മാറ്റാനുള്ള ഫോം ആണ് നൽകിയത്.ഇതിന് പിന്നിൽ ബിജെപിയാണെന്നാണ് വോട്ടർമാർ പറയുന്നത്. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി.
Watch Video Report
Adjust Story Font
16
