Quantcast

മോഷണത്തിനിടെ കള്ളന് വിശന്നാലെന്ത് ചെയ്യും?ഓംലെറ്റുണ്ടാക്കി കഴിച്ചു; ബീഫ് ഫ്രൈ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു

മൊബൈല്‍ഫോണും ചാര്‍ജറും 29000 രൂപയും കള്ളന്‍ കൊണ്ടുപോയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-05-22 07:03:28.0

Published:

22 May 2025 12:02 PM IST

മോഷണത്തിനിടെ കള്ളന് വിശന്നാലെന്ത് ചെയ്യും?ഓംലെറ്റുണ്ടാക്കി കഴിച്ചു;  ബീഫ് ഫ്രൈ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു
X

പാലക്കാട്: മോഷണത്തിനിടെ വിശന്നാല്‍ എന്തു ചെയ്യും?..അതും ഹോട്ടലില്‍ മോഷണത്തിനെത്തുന്ന സമയത്ത്. പാലക്കാട്ടെ ഒരു ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളനും വിശന്നു. ഉടന്‍ അവിടെയുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി.

ഇതിനിടെ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ കള്ളന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല് ഫോണും ചാര്‍ജറും 29000 രൂപയും കള്ളന്‍ മോഷ്ടിച്ചിട്ടുണ്ട്. ചന്ദ്രനഗറിലെ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലെ ഹുണ്ടികയും തകര്‍ത്ത നിലയിലാണ്. ഇതേ കള്ളനാണോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്.


TAGS :

Next Story