Quantcast

ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; ഏഴാം പ്രതി പിടിയിൽ

മഹാരാഷ്ട്രയിലെ ധൂലൈ ജില്ലയിലെ പലാസ് നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതീഷ് ബാൽചന്ദ് വാനി ആണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    18 July 2021 1:51 AM GMT

ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; ഏഴാം പ്രതി പിടിയിൽ
X

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ ധൂലൈ ജില്ലയിലെ പലാസ് നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതീഷ് ബാൽചന്ദ് വാനി ആണ് അറസ്റ്റിലായത്. മധ്യപ്രദേശ് പൊലീസാണ് ഇയാളെ പിടികൂടിയത്.

മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു സ്പിരിറ്റ് കടത്ത് കേസിലാണ് ഇയാൾ പിടിയിലായത്. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് മദ്യ നിർമാണത്തിനായി എത്തിച്ച ലോഡിൽ നിന്നും സ്പിരിറ്റ് മറിച്ചു വിൽക്കാൻ ടാങ്കർ ഡ്രൈവർമാരെ ഇയാളാണ് സഹായിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം കേസിലെ മുഖ്യ പ്രതികളായ ടി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ കോടതികളിലായി ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോഫിയിടെ നേതൃത്വത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്പിരിറ്റ് മോഷ്ടിച്ചതായി ആദ്യം മൊഴി നല്‍കിയ ഡ്രൈവര്‍മാരായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോള്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവരെ മധ്യപ്രദേശിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

TAGS :

Next Story