തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയിൽ
കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ.എസ് ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയിൽ. കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ. എസ് ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയം.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപ നാട്ടുകാരിൽ നിന്ന് വാങ്ങിയെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് യുഡിഎഫ് ആരോപിച്ചു. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Next Story
Adjust Story Font
16

