Quantcast

തിരുവനന്തപുരം കോർപറേഷൻ മേയറെ ഇന്നറിയാം; വി.വി രാജേഷും ആര്‍. ശ്രീലേഖയും പട്ടികയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച ആഴ്ചയായിട്ടും അധികാരം കിട്ടിയ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയറെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    25 Dec 2025 2:00 PM IST

തിരുവനന്തപുരം കോർപറേഷൻ മേയറെ ഇന്നറിയാം; വി.വി രാജേഷും ആര്‍. ശ്രീലേഖയും പട്ടികയില്‍
X

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം. വി.വി രാജേഷിനും ആര്‍. ശ്രീലേഖയും പട്ടികയില്‍. സത്യപ്രതിജ്ഞാലംഘനത്തില്‍ പരാതി നല്‍കി സിപിഎം. 20 കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍ മാര്‍ക്ക് എതിരെയാണ് പരാതി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറി. അതിനിടെ കോര്‍പറേഷനിലെ സത്യപ്രതിജ്ഞാ ലംഘനത്തില്‍ കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച ആഴ്ചയായിട്ടും അധികാരം കിട്ടിയ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയറെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയായിരുന്നു. ഒറ്റ പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് കേന്ദ്രത്തിന് കൈമാറിയതെന്നാണ് സൂചന. ആര്‍. ശ്രീലേഖ വരുന്നതിനോട് ബിജെപിയിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് മേയര്‍ ആരായാലും അത് അംഗീകരിക്കണമെന്ന് എല്ലാ കൗണ്‍സിലര്‍മാരോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചത്.

കാവിലമ്മ, ബലിദാനി, ഗുരുദേവന്‍, അയപ്പന്‍, ആറ്റുകാലമ്മ എന്നിവരുടെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 20 കൗണ്‍സിലര്‍മാരുടെ പേര് പരാതിയില്‍ ഉണ്ട്. സിപിഎം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കാണ് പരാതി നല്‍കിയത്.

TAGS :

Next Story