Quantcast

തിരുവനന്തപുരത്ത് രോഗിയെ വഴിയിലിറക്കിവിട്ട് ആംബുലൻസ് ജീവനക്കാരുടെ ക്രൂരത

തിരുവനന്തപുരം കാച്ചാണി പെട്രോൾ പമ്പിന് സമീപമാണ് സംഭവം

MediaOne Logo

Web Desk

  • Published:

    3 Nov 2026 8:05 PM IST

തിരുവനന്തപുരത്ത് രോഗിയെ വഴിയിലിറക്കിവിട്ട് ആംബുലൻസ് ജീവനക്കാരുടെ ക്രൂരത
X

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ രോഗിയെ ആംബുലൻസ് ജീവനക്കാർ വഴിയിലിറക്കിവിട്ടതായി പരാതി. തിരുവനന്തപുരം കാച്ചാണി പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കുമെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

അപകടത്തിൽ പരിക്കേറ്റ രോഗിയുമായി വന്ന ആംബുലൻസ് പെട്ടെന്ന് വഴിയരികിൽ നിർത്തുകയും രോഗിയെ പുറത്തിറക്കി വിടാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഇടപെടുകയും ആംബുലൻസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രോഗിയെ വീണ്ടും ആംബുലൻസിൽ കയറ്റിയെങ്കിലും, മുന്നോട്ട് പോയ ശേഷം വീണ്ടും രോഗിയെ ഇറക്കിവിടാൻ ജീവനക്കാർ ശ്രമിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു.

TAGS :

Next Story