Quantcast

നടുറോഡില്‍ യുവതിയെ അപമാനിച്ച കേസ്; തിരുവനന്തപുരം പ്രസ് ക്ലബ്ബ്‌ പ്രസിഡന്‍റ് എം. രാധാകൃഷ്ണനെ പ്രതിചേര്‍ത്തു

പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി

MediaOne Logo

Web Desk

  • Updated:

    2024-03-05 06:48:31.0

Published:

5 March 2024 12:15 PM IST

m radhakrishnan
X

എം.രാധാകൃഷ്ണന്‍

തിരുവനന്തപുരം: നടുറോഡില്‍ യുവതിയെ അപമാനിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ്‌ പ്രസിഡന്‍റ് എം. രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭവമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്‍റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി. ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തെ പമ്പില്‍ വെച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയോട് അപമര്യാദയായ പെരുമാറ്റമുണ്ടായെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഇരുവരും സംസാരിച്ച് നിൽക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. രാധാകൃഷ്ണനെ ചോദ്യം ചെയ്തതോടെ യുവതിയുമായി സംസാരിച്ചെന്നും പക്ഷെ അപമാനിച്ചിട്ടില്ലെന്നും മൊഴി നല്‍കി

ഇത് രണ്ടും പരാതി ശരിയാണെന്നതിന്‍റെ തെളിവാണെന്ന് കാണിച്ചാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന IPC 354 A എന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഉടന്‍ അറസ്റ്റില്ലെന്നും പകരം കുറ്റപത്രം കോടതിയില്‍ നല്‍കാനുമാണ് പൊലീസിന്‍റെ തീരുമാനം.



TAGS :

Next Story