Quantcast

തിരുവനന്തപുരത്ത് ട്രെയിനിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

വർക്കല സ്വദേശി അരവിന്ദിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    23 Nov 2026 10:24 AM IST

തിരുവനന്തപുരത്ത് ട്രെയിനിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ വീണ്ടും പെൺകുട്ടിക്ക് (16) നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ വർക്കല സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അതിക്രമം.

ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ചേച്ചിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം ഹോട്ടലിൽ ജോലി തേടി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസവും തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ യുവതിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടന്നിരുന്നു. പൊലീസ് ഇയാളെ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

TAGS :

Next Story