കുമരകത്തെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്‍
സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു

കോട്ടയം: കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
2010 ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോൺഗ്രസിൻ്റെ പോസ്റ്ററിൽ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. സ്വതന്ത്രനെന്ന് പറയുമ്പോഴും ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
Next Story
Adjust Story Font
16

