Quantcast

'കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്ത്, സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണിത്': ഷാഫി പറമ്പിൽ

'ഇത് ഉമ്മൻചാണ്ടിക്ക് വേണ്ടി, കേരളത്തിന് വേണ്ടി പുതുപ്പള്ളിക്കാർ നടത്തിയ വിധിയെഴുത്താണ്'

MediaOne Logo

Web Desk

  • Updated:

    2023-09-08 05:18:15.0

Published:

8 Sep 2023 5:17 AM GMT

കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്ത്, സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണിത്: ഷാഫി പറമ്പിൽ
X

പുതപ്പള്ളി: സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ.ഇത് കേരളമാകെ ആളിപ്പടരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 'ഇത് ഉമ്മൻചാണ്ടിക്ക് വേണ്ടി, കേരളത്തിന് വേണ്ടി പുതുപ്പള്ളിക്കാർ നടത്തിയ വിധിയെഴുത്താണ്. ജനവിരുദ്ധതയിൽ റെക്കോർഡിട്ട സർക്കാറിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട അതിന്റെ തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കൊടുത്തത്. ഇത് കേരളമൊന്നാകെ ആളിപ്പടരും. അതിന്റെ സൂചനകൾ തൃക്കാക്കരയിൽ നിന്ന് ആരംഭിച്ചു. ഇപ്പോൾ പതനം ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ മൊത്തത്തിലുള്ള ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണ് ഇതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയില്‍ പിതാവ് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍. മണ്ഡലത്തിലെ അവസാന അങ്കത്തില്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ഈ കണക്കാണ് ചാണ്ടി മറികടന്നിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 17,325 വോട്ടിന്‍റെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്.

വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ 54001 വോട്ടുകളാണ് ചാണ്ടിക്ക് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്‍ക് സി.തോമസിന് 36676 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 1304 വോട്ടും ലഭിച്ചു. ഉമ്മന്‍ചാണ്ടിയെക്കാള്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവചനം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.


TAGS :

Next Story